ബിര്‍മ്മിങ്ഹാം: വിദ്യയെന്ന ധനം സമ്പാദിക്കാനുള്ള ഈ മിടുക്കന്‌റെ മനസിലെ ഊര്‍ജ്ജം പകരം നല്‍കിയത് പുതു പുത്തന്‍ കാര്‍. കോറി പാട്രിക്ക് എന്ന 19 കാരനെ ക്കുറിച്ചോര്‍ത്ത് ഏവര്‍ക്കും അഭിമാനിക്കാം. രാവിലെ 4.30ന് എഴുന്നേറ്റ് 5.41ന്‌റെ ബസ് പിടിയ്ക്കാന്‍ കോറി ഓടും. അത് കിട്ടിയില്ലെങ്കില്‍ പിന്നെ മൈലുകളോളം അകലെയുള്ള സ്‌കൂളിലെത്താന്‍ ഏറെ ദൂരം ഓടണം. ബസ്സില്‍ തന്നെ ഒന്നര മണിക്കൂര്‍ എടുക്കും വീട്ടില്‍ നിന്ന് സ്‌കൂളെത്താന്‍. അലാബമായിലെ ബിര്‍മിങ്ഹാമിലുള്ള സ്‌കൂളില്‍ വച്ച് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്‌റെ ചിത്രം കോറി സാമൂഹ്യ മാധ്യമങ്ങളില്‍ ഇട്ടിരുന്നു.
ഈ ചിത്രമാണ് കോറിയുടെ ജീവിതത്തിലേക്ക് സന്തോഷത്തിന്‌റെ പൊന്‍വെളിച്ചം കൊണ്ടു വന്നത്. കോറിയുടെ ചിത്രം അവിടെ തന്നെ റേഡിയോ സര്‍വീസ് നടത്തുന്ന ആള്‍ കാണുകയും കൂടുതല്‍ വിവരങ്ങള്‍ അറിയുകയും ചെയ്തു. കോറിയുടെത് ഒരു സാധാരണ കുടുംബമായിരുന്നു. പഠനത്തിലുള്ള മികവും കോറിയുടെ ഉത്സാഹവും കണ്ട് റേഡിയോ ഉടമ പുത്തന്‍ കാര്‍ സമ്മാനമായി നല്‍കി. കാര്‍ ലഭിച്ചെങ്കിലും അതിന്‌റെ ആഡംബരമൊന്നും കോറിക്കില്ല. പഠനത്തിലൂടെ ഉന്നതങ്ങളിലെത്തണമെന്നാണ് ആഗ്രഹമെന്നും അതിനായി ശ്രമിക്കുമെന്നും കോറി ആത്മവിശ്വാസത്തോടെ പറയുന്നു.
Post Your Comments