India

ട്രെയിനുകളേക്കാൾ യാത്രക്കാർക്ക് പ്രിയം വിമാന യാത്ര ; മോദി സർക്കാരിന് മറ്റൊരു നേട്ടം കൂടി

ന്യൂഡൽഹി: നരേന്ദ്ര മോഡി സർക്കാരിന്റെ നാലാം വാർഷികത്തിൽ പുതിയ നേട്ടം. നേട്ടങ്ങളുടെ പ്രദർശനത്തോടനുബന്ധിച്ച് ട്രെയിനുകളിലെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തേക്കാൾ വിമാന യാത്ര ചെയ്യുന്നവരാണ് കൂടുതലെന്ന് കണ്ടെത്തി. ലോകത്തിൽ വിമാന സർവീസിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയ്ക്ക് വിമാനയാത്രികരുടെ എണ്ണം 18-20 ശതമാനം ഉയർന്നിട്ടുണ്ട്. സപ് നയാത്, സാഹി വികാസ് (ശുദ്ധമായ ഉദ്ദേശ്യം, ശരിയായ വികസനം) എന്ന പേരിലുള്ള ഡോക്യുമെൻറിൻറെ റിപ്പോർട്ട് പ്രകാരം ആദ്യമായി, എ.സി ട്രെയിനുകളേക്കാൾ കൂടുതൽ ആളുകൾ വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒപ്പം ഇത് രാജ്യത്തെ വ്യോമയാന വ്യവസായ മേഖലയുടെ വളർച്ചയിൽ ഉണ്ടായ നേട്ടം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിവർഷം ഒരു കോടി ആളുകൾ വിമാനങ്ങളെ ആശ്രയിക്കുന്നുണ്ട് . അതുകൊണ്ടുതന്നെ ഇന്ത്യൻ വിമാനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കൂടാതെ ഇന്ത്യയ്ക്കകത്തുള്ള യാത്രയിലും ആളുകൾ വിമാനങ്ങളെ തന്നെയാണ് ആശ്രയിക്കുന്നത്.

ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ വ്യാപിപ്പിക്കുമെന്നും. കുറഞ്ഞ വിമാന നിരക്ക് ലക്ഷ്യം വെക്കുന്ന ഉഡാൻ പദ്ധതിയുമായി ഇതിനെ ബന്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button