കോഴിക്കോട് : ചാലിയാറിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. വാഴയൂർ ചുങ്കപ്പള്ളി വാഴപ്പൊത്തിൽ രാജീഷി (45) നെയാണ് കാണാതായത്. വാഴയൂർ ചുങ്കപ്പള്ളി കടവിനടുത്ത് തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മീഞ്ചന്ത ഫയർഫോഴ്സും വാഴക്കാട് പോലീസും ഇയാൾക്കായുള്ള തിരച്ചിൽ തുടരുന്നു.
Post Your Comments