കോട്ടയം : കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. യുഡിഎഫും ബി.ജെ.പിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശുമാണ് ഹർത്താലാചരിക്കുന്നതായി അറിയിച്ചത്.
അതേസമയം ചേരമര്‍ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) ആഹ്വാനം ചെയ്തിരുന്ന സംസ്ഥാന ഹര്‍ത്താല്‍ ഉപേക്ഷിച്ചു. പോലീസിന്റെയും വിവിധ സംഘടനകളുടെയും അഭ്യര്‍ഥന മാനിച്ചാണ് സംസ്ഥാന ഹര്‍ത്താല്‍ വേണ്ടെന്ന് വച്ചതെന്നും കോട്ടയം ജില്ലയില്‍ ചൊവാഴ്ച ഹര്‍ത്താല്‍ നടത്തുമെന്നു സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് അറിയിച്ചിരുന്നു.
Also read : എനിക്ക് കെവിനെ തിരിച്ചുതന്നാല്‍ മതി; കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ച് നീനു
Post Your Comments