Kerala

എന്തിനായിരുന്നു ഈ അരുംകൊല? നീനുവിന്റെ മാതാപിതാക്കളും സഹോദരനും പ്രണയിച്ച് വിവാഹം ചെയ്‌തവർ

കൊല്ലം: നീനുവിന്റെ മാതാപിതാക്കളും സഹോദരനും പ്രണയവിവാഹിതർ. നീനുവിന്റെ ജീവിതം അരിഞ്ഞെറിഞ്ഞപ്പോൾ അവർ ഒരു കാര്യം മറന്നു തങ്ങളും ഒരിക്കൽ നീനുവിനെ പോലെ പിടിവാശി പിടിച്ചിരുന്നു. പ്രണയിച്ചവളെ സ്വന്തമാക്കാനായി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങിയിരുന്നു. അന്ന് ജാതിയും മതവും ഒന്നും ചിന്തിച്ചിരുന്നില്ല. സ്വന്തം മകളുടെ കാര്യം വന്നപ്പോൾ മാത്രം എല്ലാം പ്രശ്‌നമായി. ഒടുവിൽ കെവിന്റെ കൊലപാതകത്തിൽ കലാശിക്കുകയും ചെയ്‌തു.

ALSO READ: കെവിന്റെ കൊലപാതകം; നീനുവിന്റെ സഹോദരന്‍ തിരുവനന്തപുരത്ത് ?

നീനുവിന്റെ മാതാപിതാക്കളായ തെന്മല ഒറ്റക്കൽ സാനു ഭവനിൽ ചാക്കോയുടേതും രഹന ബീവിയുടേതും പ്രണയത്തിൽ തുടങ്ങി ദാമ്പത്യത്തിലെത്തിയ ബന്ധമാണ്. ഒറ്റക്കൽ സ്വദേശികളായിരുന്നു ഇരുവരും. നീനുവിന്റെ സഹോദരന്റേതും പ്രണയവിവാഹമാണ്. രഹനയുടെ വീട്ടുകാർ വിവാഹത്തിനു സമ്മതംമൂളിയപ്പോൾ ചാക്കോയുടെ വീട്ടുകാർ എതിർത്തു. ഇതിന്റെ പേരിൽ പിന്നീടു തെന്മല പൊലീസ് സ്റ്റേഷനിൽ കേസുണ്ടായിരുന്നെന്നും സ്റ്റേഷനിലുണ്ടായ ഒത്തുതീർപ്പിലൂടെയാണു വിവാഹം നടന്നതെന്നും നാട്ടുകാർ ഓർമിക്കുന്നു. ചാക്കോയുടെ ബന്ധുക്കൾ വിവാഹത്തിൽ സഹകരിച്ചില്ല. ഇപ്പോഴും അവരുമായി ഈ വീട്ടുകാർക്കു വലിയ അടുപ്പമില്ല. രഹനയുടെ ബന്ധുക്കളുമായി സഹകരണം തുടർന്നു. നീനുവിന്റെ സഹോദരൻ സാനു തിരുവനന്തപുരം സ്വദേശിനിയെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button