കൊച്ചി: എരുമേലി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്‌ന മറിയം ജോസഫിനെ ഹാജരാക്കാന്‍ ഹൈക്കോടതി നിർദ്ദേശിച്ചു. ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹർജിയിലാണ് ഡി.ജി.പിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഹർജി അടുത്ത മാസം 11ന് വീണ്ടും പരിഗണിക്കും.
മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്‍റെ 20കാരിയായ മകള്‍ ജസ്നയെ കഴിഞ്ഞ മാര്‍ച്ച് 22നാണ് കാണാതായത്. ജസ്നയുടെ തിരോധാനം അന്വേഷിക്കാന്‍ തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ 15 അംഗ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും ജസ്നക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാണ്.
ജസ്നയുടെ ഫോൺ പരിശോധിച്ച പൊലീസിന് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായതിനാല്‍ അടുത്ത സുഹൃത്തുക്കളും കുറവാണ്. ജസ്ന എരുമേലി വരെ എത്തിയതായി മാത്രമാണ് ലഭിച്ച തെളിവ്. പിന്നീട് ജസ്നയെ തിരുവല്ലയിലെ കല്യാണ വീട്ടിൽ കണ്ടെന്നും ബാംഗ്ലൂരിൽ വെച്ച് യുവാവിനൊപ്പം കണ്ടെന്നും വാർത്തകൾ വന്നിരുന്നു ഇത് അന്വേഷിച്ചെങ്കിലും പൊലീസിന് തെളിവൊന്നും ലഭിച്ചിരുന്നില്ല.
Post Your Comments