Gulf

യുഎഇയിൽ 2018ലെ ആദ്യ മെർസ് വൈറസ് കേസ് സ്ഥിരീകരിച്ചു

യുഎഇ: യുഎഇയിൽ 2018ലെ ആദ്യ മെർസ് വൈറസ് കേസ് സ്ഥിരീകരിച്ചു. 78കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 4 മുതൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹം ഒരു ഒട്ടക ഫാമിന്റെ ഉടമകൂടിയാണ്. ശൈഖ് ഖലീഫ മെഡിക്കൽ സെന്റർ ലബോറട്ടറിയിലാണ് രോഗിക്ക് മെർസ് വൈറസ് ബാധിച്ചിട്ടുള്ളതായി സ്ഥിരീകരിച്ചത്.

ALSO READ:യുഎഇയിലെ ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരിക്ക് ദുബായിൽ അന്ത്യം 

2012 സെപ്തംബർ വരെ 787 പേർ ഈ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. 2018ൽ മെർസ് വൈറസ് 16 കേസുകളാണ്
റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌ ഇതിൽ യുഎഇ, ഒമാൻ, മലേഷ്യ എന്നിവിടങ്ങളിൽ ഒന്ന് വീതവും ബാക്കി സൗദിയിലുമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌. മെർസ്- CoV കൂടെ അണുബാധ മരണം വരെ സംഭവിക്കാവുന്ന ഗുരുതര രോഗമാണ്. ഒട്ടകങ്ങളുമായി പ്രത്യക്ഷമോ പരോക്ഷമോ ബന്ധമുള്ളവർക്ക് ഈ രോഗം പിടിപെടാം.
മെർസ് വൈറസ് ബാധിച്ചവരെ കണ്ടുപിടിക്കാൻ അത്ര എളുപ്പമല്ല. ഈ രോഗത്തിന് സ്ഥിരമായ ലക്ഷണങ്ങൾ ഇല്ല. അസുഖം വരാതിരിക്കാൻ ജനങ്ങൾ മുൻകരുതൽ എടുക്കണം. അസംസ്കൃത പാൽ, ഒട്ടകം മൂത്രം തുടങ്ങിയവ കുടിക്കുന്നത് ഒഴിവാക്കണം, ശരിയായി പാകം ചെയ്യാത്ത മാംസം കഴിക്കുന്നതും ഒഴിവാക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button