വണ്ടിത്താവളം: വീടുകൾക്കുമുന്നിൽ വലിയ കാൽപാദവും കൂർത്ത നഖങ്ങളുടെ അടയാളവും കണ്ടെത്തിയത് ഭീതി പരത്തി. അയ്യപ്പൻകാവ് ബസ് സ്റ്റോപ്പിനടുത്താണ് കാൽപ്പാടുകൾ കണ്ടെത്തിയത്. അമ്പലത്തിലേക്ക് കയറിയിറങ്ങി പിന്നീട് സമീപത്തെ വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നുപോകുന്ന രീതിയിലാണ് കാൽപ്പാടുകൾ. പുലർച്ചെ ഒരുമണിയോടെ തെരുവുനായ്ക്കൾ കൂട്ടത്തോടെ കുരയ്ക്കുകയും തിരിഞ്ഞോടുന്നത് കണ്ടതായും പരിസരവാസികൾ പറയുകയുണ്ടായി.
Read Also: കെവിന്റെ കൊലയുമായി ബന്ധപ്പെട്ട് ഇനിയും ഒളിവില്‍ കഴിയുന്നത് ഒമ്പത് പ്രതികള്‍
മുൻപ് ഇവിടെ രണ്ടുകിലോമീറ്റർ അകലെ പുലിയെത്തിയിരുന്നതായി വനപാലകർ സ്ഥിരീകരിച്ചിരുന്നു. രാത്രികാലത്ത് സഞ്ചരിക്കുന്നവർ രണ്ടാഴ്ചക്കാലം പുലിയെ നേരിൽ കണ്ടിരുന്നു. അതേസമയം ഇവിടെ നിന്ന് അറുപത്തിയഞ്ചുകാരനായ കൃഷ്ണൻ എന്നയാളെ കാണാതായതായും റിപ്പോർട്ടുണ്ട്.
Post Your Comments