കോട്ടയം•കെവിന്റെ മരണത്തില്‍ പൊലീസിനുണ്ടായ വീഴ്ചയ്ക്ക് തന്റെ യാത്രയുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിഞ്ഞു. മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നത് പ്രത്യേക ടീം ആണെന്നും ഇതിന്റെ പോലീസിന്റെ വീഴ്ചയുമായി ബന്ധിപ്പിക്കേണ്ട എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ ഗാന്ധി നഗര്‍ എസ്.ഐ എം.എസ് ഷിബു മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥന് ആണെന്ന് വ്യക്തമായി.
കോട്ടയം മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഷിബുവിന് സുരക്ഷാ ചുമതലയുണ്ടായിരുന്നത്. ചങ്ങനാശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ടീമിലെ അംഗമായിരുന്നു എസ്.ഐ ഷിബു.
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് പ്രത്യേക സംഘമാണ് . ഇക്കാര്യത്തില്‍ എസ്.ഐയ്ക്ക് പങ്കില്ല. മുഖ്യമന്ത്രിയ്ക്ക് സുരക്ഷയൊരുക്കിയെന്ന പേരില്‍ പൊലീസിന് ക്രമസമാധാനത്തില്‍ നിന്നും മാറി നില്ക്കാന് കഴിയില്ല. ഇത്തരം കാര്യങ്ങളില്‍ പൊലീസ് കാണിക്കേണ്ട ജാഗ്രതയെ മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു.
ദൗര്‍ഭാഗ്യകരമായ സംഭവമാണ് കോട്ടയത്ത് സംഭവിച്ചത്. ഇക്കാര്യത്തില്‍ പ്രതികളെ പിടികൂടാന്‍ ക്രൈംബ്രാഞ്ചിന്റെയും ലോക്കല്‍ പൊലീസിന്റെയും നേതൃത്വത്തില്‍ രണ്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചത്. പ്രതികളെ പെട്ടെന്ന് പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments