മാന്നാർ: നവവരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ എസ്.പിക്കെതിരെ പ്രതിഷേധം.എസ് പി മുഹമ്മദ് റഫീക്കിന് നേരെ പ്രതിഷേധക്കാർ കൊടിയെറിഞ്ഞു. പോലീസ് സ്റ്റേഷന് മുന്നിൽ പോലീസുകാരും സമരക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, തിരുവഞ്ചൂർ രാധാകൃഷ്ണനും കുത്തിയിരിപ്പ് സമരം തുടങ്ങി. കോൺഗ്രസ്, ബിജെപി, എസ്.ഡി.പി.ഐ പ്രവർത്തകരാണ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നത്.
ALSO READ:കെവിന്റെ രണ്ട് കണ്ണുകളും ചൂഴ്ന്നെടുത്തു: കൊലപാതകം അതിക്രൂരമായി
ശനിയാഴ്ചയാണ് വീട് ആക്രമിച്ച് കെവിനെ ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. ഏറ്റുമാനൂർ രജിസ്ട്രാർ ഓഫീസിൽ വെച്ച് കെവിന്റെയും തെന്മല സ്വദേശി നീനുവിന്റെയും വിവാഹം കഴിഞ്ഞിരുന്നു. താഴന്ന ജാതിയിലുള്ള ക്രിസ്ത്യന്‍ യുവാവുമായുള്ള വിവാഹത്തില്‍ നീനുവിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. തന്റെ സഹോദരനാണ് കെവിനെ തട്ടികൊണ്ട് പോയതെന്ന് കാണിച്ച് ഭാര്യ നീനു പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാല്‍ ഗാന്ധിനഗര്‍ പോലീസ് പരാതി അവഗണിക്കുകയായിരുന്നു.
Post Your Comments