തിരുവനന്തപുരം: സാഗറിനും മേകുനുവിനും പിന്നാലെ മറ്റൊരു ചുഴലിക്കാറ്റിന് കൂടി സാധ്യത. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന്റെ സുഗമമായ മുന്നേറ്റത്തിന് തടസമായി അറബിക്കടലില്‍ ന്യൂനമര്‍ദ്ദ മേഖല രൂപപ്പെട്ടിട്ടിട്ടുണ്ടെന്നാണ് സൂചന. കേരള – കര്‍ണാടക തീരത്തിന്റെ തെക്ക് കിഴക്ക് ഭാഗത്ത് രൂപം കൊണ്ടിരിക്കുന്ന ഇതിന്റെ സമീപത്ത് ശക്തമായ അന്തരീക്ഷചുഴിയുമുണ്ട്. ന്യൂനമർദം ചുഴലിക്കാറ്റായി രൂപംകൊണ്ടാൽ ഒമാന്‍ തീരത്തേക്കോ വടക്കോട്ടോ നീങ്ങാനാണ് സാധ്യത.
Read Also: തനിക്ക് നേരെയുള്ള പീഡനം ചെറുക്കാന്‍ ട്രെയിനില്‍ വച്ച് യുവതി കാട്ടിയത്
അതേസമയം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ട ശേഷം തെക്കന്‍ അറബിക്കടലിലേക്ക് നീങ്ങിയിട്ടുണ്ട്. കൂടാതെ ചൊവ്വാഴ്ചയോടെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് സൂചന. എന്നാല്‍ അറബിക്കടലില്‍ ശക്തിപ്പെടുന്ന ന്യൂനമര്‍ദ്ദ മേഖലയും അന്തരീക്ഷ ചുഴിയും ഇതിനെ ബാധിക്കാനാണ് സാധ്യത. അറബിക്കടലിലെ ന്യൂനമര്‍ദ്ദ മേഖല നിലനില്‍ക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
Post Your Comments