Latest News

താന്‍ ഗര്‍ഭിണിയാണെന്ന് പതിനാറുകാരന്‍ നടന്റെ കാമുകിയുടെ വെളിപ്പെടുത്തല്‍

അച്ഛനാകാനൊരുങ്ങി പതിനാറുകാരനായ ടെലിവിഷന്‍ താരം. കോറണേഷന്‍ സ്ട്രീറ്റ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ അലക്സ് ബയിനാണ് അച്ഛനാകാന്‍ തയ്യാറെടുക്കുന്നത്. കുഞ്ഞിന്റെ അമ്മയ്ക്കും 16 വയസേ ഉള്ളൂവെന്നതാണ്‌ രസകരമായ കാര്യം. ബെയിന്റെ 16 കാരിയായ കാമുകി ലെവി സെല്‍ബിയാണ് താന്‍ 12 ആഴ്ച ഗര്‍ഭിണിയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്. സ്കാനിംഗ് റിപ്പോര്‍ട്ടിനൊപ്പം ഡിസംബര്‍ എട്ടിനാണ് ഡെലിവറി ഡേറ്റെന്നും സില്‍ബി വെളിപ്പെടുത്തി.

2008 ലാണ് കോറണേഷന്‍ സ്ട്രീറ്റ് സംപ്രേക്ഷണം തുടങ്ങിയത്. അന്നുമുതല്‍ ഇതില്‍ അഭിനയിച്ചുവരികയാണ് അലക്സ്. താന്‍ അച്ഛനാകാന്‍ പോകുന്ന കാര്യം വളരെ സന്തോഷത്തോടെയാണ് സെറ്റിലുള്ളവരോടും സോഷ്യല്‍ മീഡിയയിലും ബെയിന്‍ പറയുന്നത്.

പെണ്‍കുട്ടിയുടെ വീട്ടുകാരും ഏറെ സന്തോഷത്തിലാണ്. മകളുടെ സ്‌കാന്‍ റിപ്പോര്‍ട്ടിന്റെ ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കി മാറ്റിയാണ് അമ്മ ജൂഡിത്ത് കാല്‍വെര്‍ട്ട് തന്റെ സന്തോഷം പ്രകടിപ്പിച്ചത്. സെല്‍ബിയെയും ബെയിനെയും അഭിനന്ദിച്ചുകൊണ്ട് അമ്മായിയായ ട്രേസി ആദംസും ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button