കോട്ടയം: നവവരൻ കെവിന്റെ കൊലപാതകത്തിൽ കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ സംഘര്‍ഷം. പോലീസ് സ്റ്റേഷന് ഉള്ളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു.
കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പോലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാർ എസ് പിക്ക് നേരെ കൊടി എറിയുകയും, കൊടി കൊണ്ട് മർദ്ദിക്കുകയും ചെയ്തു. യുവമോര്‍ച്ച, സിഎസ് ഡി എസ്, എഐവൈഎഫ്, എസ് ഡി പിഐ തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ALSO READ:സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം
ശനിയാഴ്ചയാണ് വീട് ആക്രമിച്ച് കെവിനെ ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. ഏറ്റുമാനൂർ രജിസ്ട്രാർ ഓഫീസിൽ വെച്ച് കെവിന്റെയും തെന്മല സ്വദേശി നീനുവിന്റെയും വിവാഹം കഴിഞ്ഞിരുന്നു. താഴന്ന ജാതിയിലുള്ള ക്രിസ്ത്യന്‍ യുവാവുമായുള്ള വിവാഹത്തില്‍ നീനുവിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. തന്റെ സഹോദരനാണ് കെവിനെ തട്ടികൊണ്ട് പോയതെന്ന് കാണിച്ച് ഭാര്യ നീനു പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാല്‍ ഗാന്ധിനഗര്‍ പോലീസ് പരാതി അവഗണിക്കുകയായിരുന്നു.
Post Your Comments