കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര സര്‍ക്കാറിന്റെ ധന സഹായമായ അഞ്ച് ലക്ഷം കൈമാറി. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായിട്ടാണ് തുക നല്‍കിയത്. ഇതിന്റെ രേഖകള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ശ്രീജിത്തിന്റെ വീട്ടിലെത്തി കൈമാറി.
also read: ഇതാണ് പഴയ ചെങ്കോട്ടയിലെ പുതിയ മുഖ്യമന്ത്രി, ബിപ്ലബ് കുമാര്‍
നേരത്തെ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചരണത്തിനെത്തിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ഈ സമയാണ് ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം ധനസഹായം പ്രഖ്യാപിച്ചത്.
ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി കെ.എസ്. ഷൈജു, എന്‍.പി. ശങ്കരന്‍കുട്ടി, എം.എന്‍. ഗോപി, കെ.എസ്. ഉദയകുമാര്‍, എസ്. ജയകൃഷ്ണന്‍ എന്നിവരും ധനസഹായം ലഭിച്ച കാര്യം അറിയിക്കാന്‍ എ എന്‍ രാധാകൃഷ്ണനൊപ്പം ശ്രീജിത്തിന്റെ വീട്ടിലെത്തി.
Post Your Comments