ന്യൂഡ ഡൽഹി : കിഴക്കന്‍ അതിവേഗ പാത(ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ) രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി -മീററ്റ് എക്‌സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനവും ഈ അവസരത്തില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. കേന്ദ്ര ഗതാഗതമന്ത്രി നിഥിന്‍ ഗഡ്കരി അധ്യക്ഷത വഹിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രിയും ഗതാഗതമന്ത്രിയും ഡൽഹി – മീററ്റ് പാതയിലൂടെ തുറന്ന ജീപ്പില്‍ സഞ്ചരിച്ചു. മലിനവായുവില്‍ നിന്നുള്ള സ്വാതന്ത്ര്യമെന്നാണ് പാത ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി പറഞ്ഞത്.
പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി പണി പൂര്‍ത്തിയായ ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ തുറക്കുന്നത് നീട്ടിവയ്ക്കുന്നതിനെതിരേ സുപ്രിംകോടതി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മേയ്ന് 31ന് മുന്‍പ് പാത തുറന്നുകൊടുക്കണമെന്ന് കോടതി ഉത്തരവിട്ടതിന് ശേഷമാണ് ആറുവരികളിലായി 135 കിലോമീറ്റര്‍ ദുരത്തില്‍ നിര്‍മിച്ച കിഴക്കന്‍ അതിവേഗ പാതയും, 14 വരികളുള്ള രാജ്യത്തെ ആദ്യ എക്‌സ്പ്രസ് ഹൈവേയായ ഡൽഹി – മീററ്റ് പാതയും ഗതാഗതത്തിനായി തുറന്നു കൊടുത്തത്.
135 കിലോമീറ്റര്‍ ദൈര്‍ഘ്യവുമുള്ള സിഗ്നല്‍ രഹിത ആറുവരി അതിവേഗ പാതയാണ് ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ 11,000 കോടി രൂപ ചിലവിൽ നിർമിച്ച പാത ഗതാഗതയോഗ്യമാകുന്നതോടെ രണ്ടു ലക്ഷത്തോളം വാഹനങ്ങള്‍ ഡൽഹി നഗരത്തിരക്കില്‍നിന്ന് ഒഴിഞ്ഞുനില്ക്കുമെന്ന് കരുതുന്നു.
പുതിയ എക്‌സ്പ്രസ് ഹൈവേയിലൂടെ ദില്ലിയില്‍ നിന്ന് നോയിഡയയിലേക്കും ഗാസിയാബാദിലേക്കുമുള്ള യാത്രാത്തിരക്ക് കുറയ്ക്കാന്‍ സാധിക്കും. ഇടയ്ക്കുള്ള ട്രാഫിക് സിഗ്നല്‍ ഒഴിവാകുന്നതോടെ ഒന്നരമണിക്കൂറോളം യാത്രാദൂരത്തില്‍ കുറവ് വരുമെന്നാണ് പ്രതീക്ഷ.
Also read ; രാഹുൽഗാന്ധിക്ക് നന്ദി അറിയിച്ച് ഉമ്മൻ ചാണ്ടി
Post Your Comments