കോഴിക്കോട്: കേരളത്തെ മുഴുവന്‍ ഭയത്തിലാഴ്ത്തിയ നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലുകളാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതുവരെ അധികൃതര്‍ അത് സ്ഥിതീകരിച്ചിരുന്നില്ല. നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സമീപപ്രദേശങ്ങളിലെ വവ്വാലുകളുടെ സാമ്പിള്‍ ശേഖരണം നടത്താനായിരുന്നു അധികൃതരുടെ തീരുമാനം.
എന്നാല്‍ ഇപ്പോള്‍ വവ്വാലുകളുടെ സാമ്പിള്‍ പരിശോധന പ്രതിസന്ധിയിലായിരിക്കുകയാണ്. തുടര്‍ച്ചയായുണ്ടാകുന്ന മഴയാണ് വവ്വാലുകളുടെ സാമ്പിള്‍ ശേഖരണത്തിന് വിലങ്ങുതടിയാകുന്നത്. എന്നാല്‍ എന്തൊക്കെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും ശേഖരണം തുടരുമെന്നും ശേഖരിച്ച സാമ്പിളുകള്‍ തിങ്കളാഴ്ച തന്നെ ലാബുകളിലേക്ക് അയയ്ക്കാന്‍ ശ്രമിയ്ക്കുമെന്നും മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി.
ചങ്ങരോത്തെ വീടിന് സമീപം കാണുന്ന പഴം തിന്നുന്ന വവ്വാലുകളുടെ രക്ത, സ്രവ സാംപിളുകള്‍ അധികൃതര്‍ ശേഖരിച്ചു തുടങ്ങി. തിങ്കളാഴ്ച ഇവ വിദഗ്ധ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയക്കാനാണ് നിലവിലെ തീരുമാനം. ഇതുവരെ 13 നിപ്പാ മരണങ്ങളാണ് കേരളത്തില്‍ സ്ഥീരികരിച്ചിരിക്കുന്നത്. 77 രക്ത പരിശോധനാ ഫലങ്ങള്‍ ലഭിച്ചതില്‍ 15 എണ്ണം മാത്രമാണ് പോസീറ്റീവ്.
Post Your Comments