ദുബായ്: ശക്തമായി മെക്കുനു ചുഴലിക്കാറ്റ് യുഎഇയിലേക്ക് നീങ്ങുന്നു. കനത്ത മഴയും കാറ്റും യെമനില്‍ വന്‍ നാശം വിതച്ചിരുന്നു. ഒമാനിലും സാരമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എനാല്‍ പേര്‍ക്ക് ജീവനും നഷ്ടമായി. വീണ്ടും ശക്തമായ നിലയിലാണ് യുഎഇയിലേക്ക് മെക്കുനു നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മുന്‍കരുതലുകള്‍ സംബന്ധിച്ച് നാഷനല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് അടിയന്തര യോഗം ചേര്‍ന്നു. മെക്കുനു കൊടുങ്കാറ്റിനെ നേരിടാനുള്ള മുഴുവന്‍ സന്നാഹങ്ങളും ഒരുക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. മേഖലയില്‍ ഭക്ഷ്യ വസ്തുക്കള്‍, മെഡിക്കല്‍ വസ്തുക്കള്‍ എന്നിവ ഉറപ്പുവരുത്തും.
മണിക്കൂറില്‍ 120 മുതല്‍ 139 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നുണ്ട്.
Post Your Comments