മീററ്റ് : കേരളത്തിലേയ്ക്ക് വരാനായി അവധിയ്ക്ക് അപേക്ഷിച്ച നഴ്സുമാരുടെ അവധി റദ്ദാക്കി. നിപാ വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അവധി റദ്ദാക്കിയത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് മലയാളി നഴ്സുമാരുടെ അവധി റദ്ദാക്കിയത്. ചില സ്വകാര്യ ആശുപത്രിയിലെ നഴ്സുമരുടെ അവധിയാണ് റദ്ദാക്കിരിക്കുന്നത്. കേരളത്തില്‍ നിപാ വൈറസ് ബാധിച്ച സാഹചര്യത്തില്‍ നഴ്സുമാര്‍ നാട്ടിലേയ്ക്കു പോകുന്നതു തടയുന്നതിനു വേണ്ടിയാണ് ഇവരുടെ അവധി അധികൃതര്‍ റദ്ദാക്കിയത്.
കേരളത്തില്‍ നിപാ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബീഹാറില്‍ സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പനി, തലവേദന തുടങ്ങിയ രോഗലക്ഷണം ഉള്ളവര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന് ആരോഗ്യമന്ത്രാലം അറിയിച്ചു. നിപാ വൈറസ് ബാധിച്ച് കേരളത്തില്‍ 14 പേരോളം മരണമടഞ്ഞിരുന്നു.
Post Your Comments