ആയില്യ നാളിന് ഹൈന്ദവ വിശ്വാസങ്ങളില്‍ വളരെയധികം പ്രാധാന്യമുണ്ട്. ആയില്യ നാളില്‍ നടക്കുന്ന പൂജകളില്‍ നാഗരാധനയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. നാഗാരാധനയും ആയില്യവ്രതവും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിശ്വാസം.
പുരാതന കാലം മുതല്‍ നാഗങ്ങളെ ആരാധിക്കുന്ന സമ്പ്രദായം ഭാരതീയ സംസ്കാരത്തിലുണ്ട്. സർവദോഷ പരിഹാരത്തിനും സർവ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. എന്നാല്‍ ഇടവം മുതൽ കന്നിയിലെ ആയില്യം വരെ സർപ്പങ്ങൾ പുറ്റിൽ നിന്നും പുറത്തു വരാറില്ല. ഈ സമയം നാഗങ്ങള്‍ തപസിലാണെന്നും മുട്ടയിൽ അടയിരിക്കുന്നു എന്നും പറയപ്പെടുന്നുണ്ട്. അതിനാല്‍ ഇക്കാലങ്ങളില്‍ നാഗാരാധന പാടില്ല.
ആയില്യവ്രതം എടുക്കേണ്ടത് എങ്ങനെയെന്നറിയാം. ആയില്യത്തിന്റെ തലേ ദിവസം മുതൽ വ്രതം നോൽക്കണം. ആയില്യത്തിന്റെ പിറ്റേ ദിവസം മഹാദേവനെ ദർശനം നടത്തി മനസറിഞ്ഞ് പ്രാര്‍ഥിക്കുകയും തീർഥം കുടിച്ച് വ്രതമാവസാനിക്കുകയുമാണ് വേണ്ടത്.
Post Your Comments