തിരുവനന്തപുരം: സംസ്ഥാനത്ത് പേമാരിക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്നു ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മണ്‍സൂണിനെ വരവേറ്റുകൊണ്ടുള്ള കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായാണു കനത്ത മഴ. ഇത്തവണ മണ്‍സൂണ്‍ ശക്തമായിരിക്കുമെന്നതിന്റെ സൂചനയാണിത് .മണ്‍സൂണിനെ വരവേറ്റുകൊണ്ടുള്ള കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായാണു കനത്ത മഴ.
എല്ലാ താലൂക്ക് കണ്ട്രോള് റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കണം. ജില്ലാ കലക്ടര്‍ മുതല്‍ കലക്ടറേറ്റ്, താലൂക്ക്, വില്ലേജ് തലങ്ങളിലുള്ള ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അതീവജാഗ്രത പുലര്‍ത്തണം. ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് സ്റ്റേഷനുകളും സജ്ജമായിരിക്കണം. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ താക്കോലുകള്‍ തഹസില്‍ദാര്‍ സൂക്ഷിക്കണം. 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്. മണ്‍സൂണ്‍ മഴയുമായി ബന്ധപ്പെട്ട് ആദ്യമായാണു കേരളത്തിന് ഇത്തരമൊരു മുന്നറിയിപ്പു നല്‍കുന്നത്. 30 വരെ അതിശക്തമായ മഴ തുടരും.
നിലവില്‍ വേനല്‍മഴ കഴിഞ്ഞതവണത്തേക്കാള്‍ 31 ശതമാനം അധികം ലഭിച്ചെന്നു കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.
അടിയന്തിരഘട്ടം നേരിടാന്‍ ജില്ലാഭരണകൂടങ്ങള്‍ തയാറായിരിക്കണമെന്നു റവന്യു വകുപ്പ് നിര്‍ദേശം നല്കി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ രാത്രി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഇതുവരെ പെയ്ത വേനല്‍ മഴയിലും കാറ്റിലും പ്രാഥമിക കണക്കനുസരിച്ച് 60.20 കോടിരൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ട്.
Post Your Comments