ദുബായ് : ദുബായില്‍ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കുന്നതിന് ഒരു ലക്ഷം ദിര്‍ഹം വാദ്ഗാനം ചെയ്ത് യു.എ.ഇ പൗരന്. രണ്ട് വര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് യു.എ.ഇ ബിസിനസ്സുകാരനായ ഇയാള്‍ ജയിലില്‍ കഴിയുന്നവര്‍ക്കായി സഹായം ചെയ്യുന്നത്.
ദുബായ് പൊലീസ് ഓഫീസറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തഫ്രീജ് കര്‍ബ പദ്ധതിയുടെ ഭാഗമായാണ് ധനസഹായം നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു. മനുഷ്യാവകാശ ജനറല്‍ ഡിപ്പാര്‍ട്ടമെന്റ് ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ മൊഹമ്മദ് അല്‍-മര് ധനസഹായം നല്കിയ ബിസിനസ്സുകാരന്റെ പേര് പുറത്തുവിട്ടു. യാഖൂബ് അല്‍ അലി എന്നാണ് കാരുണ്യവാനായ അദ്ദേഹത്തിന്റെ പേരെന്ന് അദ്ദേഹം വെളിപ്പെടുത്തി.
തടവുകാരെ അതാത് രാജ്യങ്ങളിലെത്തിയ്ക്കാന് എയര്‍ ടിക്കറ്റ് എടുത്ത് നല്‍കുമെന്ന് പൊലീസ് ഓഫീസര്‍ അറിയിച്ചു.
Post Your Comments