കാഞ്ഞങ്ങാട്: ചിക്കന്‍ പോക്‌സും പനിയും ബാധിച്ച രോഗി കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെത്തിയതോടെയാണ് സംഭവത്തിന്റെ തുടക്കം. വിദഗ്ധ പരിശോധനയ്ക്ക് ജനറല്‍ ആശുപത്രിയിലേക്ക് അയച്ചപ്പോള്‍ നിപ്പ സംശയം ഉണ്ടെന്ന കുറിപ്പടി കൂടി ഡോക്ടർ നൽകി. എന്നാല്‍ ജനറല്‍ ആശുപത്രിയിലെത്തും മുൻപ് രോഗി മരിച്ചു. വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ഡി. ഹരിഹരനാണ് മരിച്ചത്. നിപ്പ സംശയം ഉണ്ടെന്ന കുറിപ്പടി ഒടുവിൽ വിനയായി. നിപ്പ ബാധിച്ചെന്ന് സംശയം വന്നതോടെ പോസ്റ്റമോര്‍ട്ടം നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അവിടെ നടത്താന്‍ തയാറായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ALSO READ: നിപ്പ വൈറസ്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം
പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചതാണെന്നും അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചു. തുടര്‍ന്ന് പരിശോധനഫലവും ബന്ധുക്കളുടെ അഭ്യര്‍ത്ഥനയും കണക്കിലെടുത്ത് മൃതദേഹം വിട്ടുകൊടുത്തു. തിരുവനന്തപുരം സ്വദേശിയായ ഹരിഹരന്‍ വൈദ്യുതി സെക്ഷനിലെ മസ്ദൂര്‍ ആണ്. ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റയ്ക്കു താമസിക്കുന്നതിനിടെയായാണ് ഇദ്ദേഹത്തിന് പനിയും ചിക്കന്‍പോക്‌സും പിടിപെട്ടത്.
Post Your Comments