തിരുവനന്തപുരം: ബിജെപി അധ്യക്ഷ പദവിയിലേക്ക് പ്രാധാന്യം നല്‍കുന്നത് യുവത്വത്തിനാണെന്നും കുമ്മനത്തിന്റെ പ്രവര്‍ത്തനമികവിന് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവിയെന്നും വ്യക്തമാക്കി വി.മുരളീധരന്‍. താന്‍ ഇനി അധ്യക്ഷ പദവിയിലേക്കില്ലെന്നും ബിഡിജെഎസ്സിന് അര്‍ഹമായ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ അതിന്റെ ഭാഗമാണെന്നും ചെങ്ങന്നൂരില്‍ എന്‍ഡിഎ ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അധ്യക്ഷ പദവിയിലെത്തിക്കാന്‍ നീക്കങ്ങള്‍ ഉണ്ട്. മുൻ അധ്യക്ഷനും ചെങ്ങന്നൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ പി.എസ്. ശ്രീധരൻ പിള്ളയും ജനറൽ സെക്രട്ടറി എം.ടി. രമേശും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ടെന്നാണ് വിവരം.
എന്നാൽ ആർഎസ്എസിന്റെ താൽപര്യം മറ്റൊന്നാണെന്നാണ് സൂചന. സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട, കണ്ണൂരിൽ നിന്നുള്ള സംസ്ഥാന സമിതി അംഗവും അധ്യാപകനുമായ സി.സദാനന്ദന്റെ പേരാണ് ആർഎസ്എസ് മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് വിവരം.
Post Your Comments