Latest News

ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം

പയ്യന്നൂര്‍ ; ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം. ശനിയാഴ്ച വൈകീട്ട് 6.20ന് കണ്ടോത്ത് ദേശീയ പാതയിലുണ്ടായ അപകടത്തിൽ കരിവെള്ളൂര്‍ സ്വദേശിയും റിട്ടയേര്‍ഡ് എസ്‌ഐയുമായ എം രവീന്ദ്രന്‍(58) മകന്‍ അര്‍ജുന്‍ ആര്‍ നായര്‍(20)എന്നിവരാണ് മരിച്ചത്.

ഇരുവരും പയ്യന്നൂരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കരിവെള്ളൂര്‍ കട്ടച്ചേരിയിലെ വീട്ടിലേക്ക് പോകുകയായിരുന്നു. കണ്ടോത്ത് കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ വെച്ച്‌ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും ഉടന്‍ എതിരെ വന്ന പിക്കപ്പ് വാന്‍ ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

പിതാവ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. മകനെ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. ചെമ്ബേരി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു അർജുൻ.

Also read ; നടുറോഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; സംഭവം നടന്നത് ശാസ്താംകോട്ടയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button