
ചാലക്കുടി: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി റെയില്‍വേ സ്റ്റേഷന് സമീപം മനപ്പടി കണ്ടംകുളത്തി ലൈജു(37)വിനെയാണു ചെയ്തത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രതി കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് ലഭിച്ച ഉടനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
also read:ഭാര്യയെ കഴുത്തറുത്ത് കൊന്ന് തല കൈയ്യില്‍ പിടിച്ച് തെരുവിലൂടെ യുവാവ്, ഞെട്ടിക്കുന്ന വീഡിയോ
ചോദ്യംചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള വൈരാഗ്യംമൂലം രാത്രി മകനോടൊപ്പം ഉറങ്ങുകയായിരുന്ന ഭാര്യ സൗമ്യയെ മുറിയിലേക്ക് വിളിച്ചുവരുത്തി പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കൊലപാതകം നടന്നത്.
Post Your Comments