കാസര്‍ഗോഡ്: മൂന്ന് വയസുകാരനായ മകനെ ചിരവ കൊണ്ട് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ
പിതാവിനെ ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയും. രാജു- പത്മിനി ദമ്ബതികളുടെ മൂന്നുവയസുകാരനായ മകന് രാഹുലിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. 2015 ജൂലൈ 23ന് രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
also read: പിഞ്ചു കുഞ്ഞിനെ പ്ലാസ്റ്റിക് കൂടിലാക്കി വില്ക്കാന് ശ്രമം ; അച്ഛൻ അറസ്റ്റിൽ
മദ്യപിച്ചു വന്ന് കുഞ്ഞിനെയും ഭാര്യ പത്മിനിയെയും ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ തൊട്ടടുത്ത് താമസിക്കുന്ന പത്മിനിയുടെ സഹോദരിയും മാതാവും താമസിക്കുന്ന വീട്ടിലേക്ക് പത്മിനി കുട്ടികളെയും എടുത്ത് പോയിരുന്നു. പിന്നീട് അവിടെയെത്തിയ രാജു വീട്ടിലുണ്ടായിരുന്ന ചിരവ കൊണ്ട് അടിക്കുകയും കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു.
സംരക്ഷണം നല്‍കേണ്ട പിതാവ് തന്നെ കുഞ്ഞിനെ കൊന്നത് അത്യന്തം ക്രൂരമായ നടപടിയാണെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു. അന്ന് വെള്ളരിക്കുണ്ട് സിഐ ടി.പി സുമേഷ്, നീലേശ്വരം സി ഐ പ്രേമചന്ദ്രന് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന് ഹാജരായി. 24 സാക്ഷികളില്‍ കുട്ടിയുടെ മാതാവ് അടക്കം 16 പേരെ കോടതി വിസ്തരിച്ചു.
Post Your Comments