ദുബായ്: പന്ത്രണ്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് കോടതിയില്‍ എത്തിയ യുവതിക്ക് വേശ്യാവൃത്തിക്ക് മൂന്ന് മാസത്തെ തടവു ശിക്ഷ. ലൈംഗിക തൊഴിലാളിയായ ഇവര്‍ ഉന്നയിച്ചത് വ്യാജ ആരോപണമാണെന്ന് തെളിയുകയും ഇടപാടുകാര്‍ പണം നല്‍കാതെ പോയതിനെ തുടര്‍ന്നാണ് ഇവര്‍ കേസുമായി എത്തിയതെന്നും കോടതി കണ്ടെത്തുകയായിരുന്നു. തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച യുവതി പോലീസുകാരെ കുറ്റവാളിയെന്ന് ആരോപിക്കപ്പെട്ടയാളുടെ ഒരാളുടെ വീട്ടിലേക്ക് നയിക്കുകയും ഇയാളെ ഉടന്‍ പിടികൂടുകയും ചെയ്തു. ആദ്യം അറസ്റ്റിലായയാള്‍ വഴി ദുബായ് അന്താരാഷ്ട്ര നഗരത്തില്‍ താമസിക്കുന്ന മറ്റു രണ്ടു പേരെ കൂടി പിടികൂടി. 29 കാരിയായ പാകിസ്താന്‍കാരിക്ക് ദുബായ് കോടതിയാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്.
തനിക്ക് രക്താര്‍ബ്ബുദം ബാധിച്ച ഒരു മകനുണ്ടെന്നും ദയ കാട്ടണമെന്നും യുവതി കോടതിയോട് അഭ്യര്‍ത്ഥിച്ചു. ദുര്‍ന്നടത്തം പോലെയുള്ള വിഷയം കൈകാര്യം ചെയ്യുന്ന കോടതി യുവതിയുമായുള്ള വ്യഭിചാരത്തിന്റെ പേരില്‍ യുവാക്കളേയും കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് യുവതിയേയും രണ്ടു മാസം ജയിലിലിടാനും നാടുകടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച കേസില്‍ വിചാരണയ്ക്കായി യുവതി കോടതിക്ക് മുമ്പാകെ എത്തിയതോടെ കഥമാറി. കുറ്റാരോപിതര്‍ തെറ്റുകാരല്ലെന്നും യുവതി നഗരത്തില്‍ ലൈംഗിക തൊഴില്‍ ചെയ്തു ജീവിക്കുന്ന ആളാണെന്നും യുവാക്കളും യുവതിയും പരസ്പര ധാരണയോടെ ലൈംഗികതയില്‍ ഏര്‍പ്പെടുകയായിരുന്നെന്നും കണ്ടെത്തി. എന്നാല്‍ താന്‍ ഇരയാണെന്നാണ് യുവതി പറഞ്ഞത്.
നല്ല ശമ്പളത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചുവരുത്തി താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും തന്നെ ലൈംഗിക വ്യാപാരത്തിലേക്ക് തള്ളിവിടുകയായിരുന്നു എന്നും യുവതി കോടതിയോട് പറഞ്ഞു. ഒരു പെണ്‍വാണിഭ സംഘത്തിന്റൊപ്പം പ്രവര്‍ത്തിക്കുന്ന തന്റെ തൊഴിലുടമ മൂന്ന് പേരെ ഇടപാടിന് കൊണ്ടു വരികയും അവര്‍ പണം നല്‍കാതെ വിട്ടതിനെ തുടര്‍ന്നാണ് താന്‍ വ്യാജക്കേസ് ചമച്ചതെന്നാണ് ഇവര്‍ നല്കിയിട്ടുള്ള ന്യായീകരണം. കൂടുതല്‍ അന്വേഷണത്തില്‍ താന്‍ വേശ്യാവൃത്തി ചെയ്താണ് ജീവിക്കുന്നതെന്നും കൂട്ടബലാത്സംഗക്കേസ് തന്റെ സൃഷ്ടിയാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. കാര്യം കഴിഞ്ഞപ്പോള്‍ കൂലി പോലും തരാതെ ഇവര്‍ ഒരു ടാക്‌സിയില്‍ തന്നെ പറഞ്ഞു വിടുകയായിരുന്നെന്നും യുവതി കോടതിയില്‍ പറഞ്ഞു. കേസില്‍ ജൂണ്‍ 21 ന് വിധി പറയും.
Post Your Comments