കോഴിക്കോട്•കേരളത്തെയാകെ ഭീതിയിലാഴ്ത്തിയ നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസും അന്വേഷണം നടത്തുന്നു. വടകര റൂറല്‍ എസ്പി ജി.ജയദേവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
നിപാ വൈറസ് ബാധയോടെ ആദ്യം മരിച്ചെന്ന് കരുതുന്ന സൂപ്പിക്കടയിലെ സാബിത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് ആദ്യം അന്വേഷിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് സാബിത് എന്തൊക്കെ ചെയ്തിരുന്നുവെന്ന കാര്യമാണ് അന്വേഷിക്കുന്നത്. സാബിത്തിന്റെ യാത്രകളെ കുറിച്ചും ആരല്ലൊമായി ബന്ധപ്പെട്ടിരുന്നുവെന്നതും എന്തെല്ലാം ഭക്ഷണം കഴിച്ചുവെന്നതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യവകുപ്പിന്റെ നടപടികളുമായി സഹകരിക്കുമെന്ന് എസ്പി ജി.ജയദേവ് പറഞ്ഞു.
സാബിത്ത് വിദേശരാജ്യത്ത് ജോലിയുള്ളയാളായിരുന്നു. മരിക്കുന്നതിന് ഏതാനും മാസം മുന്‍പാണ് എത്തിയത്. ഇയാള്‍ മലേഷ്യയില്‍ നിന്നാണ് ഇന്ത്യയില്‍ എത്തിയതെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് യാത്രാപശ്ചാത്തലം പരിശോധിക്കാന്‍ തീരുമാനിച്ചത്.
Post Your Comments