ജീവിതത്തില്‍ ഏറെ കഷ്ടത അനുഭവിച്ചയാളാണ് ജോ ബാര്‍ടണ്‍. സ്വന്തം ജീവിതത്തില്‍ താന്‍ തന്നെ വരുത്തിവെച്ച ദുശീലങ്ങളാണ് 32കാരിയായ ജോ ബാര്‍ടണ് കൗമാരകാലത്ത് വിനയായത്. 14-ാം വയസില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് വിഷാദ രോഗം പിടിപെട്ട ജോ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. ദിവസവും മദ്യപിച്ചു. എന്നാല്‍ ഇപ്പോള്‍ ഈ ദുസ്വപ്‌നങ്ങള്‍ എല്ലാം മറികടന്ന് ഡോക്ടറായിരിക്കുകയാണ് ജോ.
തനിക്ക് ആരും ഉണ്ടായിരുന്നില്ല, നല്ലതേത് അല്ലാത്തത് ഏത് എന്ന് പറഞ്ഞ് മനസിലാക്കി തരാന്‍ ആരും ഇല്ലായിരുന്നു. അസുഖം ബാധിച്ച് കിടപ്പിലായ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. 14-ാം വയസില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കി. പിന്നീട് വീട്ടില്‍ കയറാതെയായി, വിഷാദ രോഗത്തിനും അടിമയായെന്നും ജോ ബര്‍ടണ്‍ പറയുന്നു.
13-ാം വയസില്‍ തന്നെ താന്‍ മദ്യത്തിന് അടിമയായി. എല്ലാ ദിവസവും മദ്യപിക്കുമായിരുന്നു. ഇത് പലകുഴപ്പങ്ങളിലും തന്നെ ചാടിച്ചു.
മൂന്ന് വര്‍ഷത്തിന് ശേഷം ഹാര്‍ലോയില്‍ വെച്ച് പങ്കെടുത്ത ഒരു മോട്ടിവേഷണല്‍ പരിപാടിയാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് ജോ പറയുന്നു. തുടര്‍ന്ന് അമ്മയ്ക്കായി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് തോന്നി. അങ്ങനെ പരിശ്രമത്തിനൊടുവില്‍ 17-ാം വയസില്‍ ജോലികിട്ടി. ഒരു റസ്റ്റൊറന്റില്‍ വെയിറ്ററായിട്ടായിരുന്നു ജോലി. എന്നാല്‍ കുറച്ച് ആഴ്ചകള്‍ക്ക് ശേഷം അവര്‍ തന്നെ പറഞ്ഞുവിട്ടു.
തുടര്‍ന്ന് ഹെല്‍ത് കെയര്‍ ജോലിക്കായി തിരയുവാന്‍ തുടങ്ങുകയായിരുന്നു ജോ. കാരണം മുന്‍ പ്രവൃത്തി പരിചയം ഇല്ലാതെ ജോലി കിട്ടും എന്നുള്ളതായിരുന്നു കാരണം. പിന്നീട് ബോക്‌സ്‌ബോണിലെ സെന്റ് കാത്തറിന്‍ കെയര്‍ ഹോമില്‍ ഹെല്‍ത് കെയര്‍ അസിസ്റ്റന്റായി ജോലി ലഭിച്ചു. ജോലിക്കൊപ്പം നാഷണല്‍ വൊക്കേഷന്‍ ക്വാളിഫിക്കേഷനായി(എന്‍വിക്യു) ജോ പരിശീലിക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തിനുള്ളില്‍ എന്‍വിക്യു പാസായ ജോ ഇംഗ്ലീഷിലും കണക്കിലും പ്രാവീണ്യം നേടി.
പിന്നീട് പ്രിന്‍സസ് അലക്‌സാന്ഡ്ര ആശുപത്രിയിലെ എക്‌സേറേ വാര്‍ഡില്‍ പാര്‍ട് ടൈം ജോലിക്ക് ജോ പ്രവേശിച്ചു. പിന്നീട് നഴ്‌സിംഗ് കോഴ്‌സ് പഠിച്ചു. പിന്നീട് ജോ ആറ് വര്‍ഷത്തെ ഡിഗ്രിക്കായി ലണ്ടനിലെ സെന്റ് ജോര്‍ജ് ആസുപത്രിയില്‍ ചേര്‍ന്നു. തുടര്‍ന്ന് പാസായ ജോ ഇപ്പോള്‍ പ്രിന്‍സെസ് അലക്‌സാന്‍ഡ്ര ആശുപത്രിയിലെ എമര്‍ജെന്‍സി വിഭാഗത്തില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്.
Post Your Comments