രാജസ്ഥാന്, മധ്യപ്രദേശ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലൂടെ
ന്യൂഡല്‍ഹി•രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്ത്തൂക്കമെന്ന് സി.എസ്.ഡി.എസ്-ലോക്നീതി ‘മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേ. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസ് 44 ശതമാനം വരെ വോട്ട് വിഹിതം നേടുമെന്ന് സര്‍വേ പറയുന്നു. 2014 ല്‍ കോണ്‍ഗ്രസിന് ലഭിച്ചത് 33 ശതമാനം വോട്ടാണ്. ബി.ജെ.പിയ്ക്ക് 39 ശതമാനം വോട്ട് ലഭിക്കും. 2014 ലെ ബി.ജെ.പിയുടെ വോട്ട് വിഹിതം 45 ശതമാനമായിരുന്നു. മറ്റുള്ള പാര്‍ട്ടികളുടെ വോട്ട് വിഹിതം 17 ശതമാനമായിരിക്കും. 2014 ല്‍ ഇത് 22 ശതമാനമായിരുന്നു.
മധ്യപ്രദേശില്‍ എന്‍.ഡി.എയുടെ വോട്ട് വിഹിതം 2014 ലെ 54 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയുമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ 50 ശതമാനം വോട്ടുകള്‍ നേടും. 2014 ല്‍ 35 ശതമാനം വോട്ടുകളാണ് യു.പി.എ നേടിയത്. മറ്റുള്ളപാര്‍ട്ടികള്‍ 10 ശതമാനം വോട്ടുകളും നേടും. 2014 ല്‍ 9 ശതമാനം വോട്ടുകളാണ് ഇവര്‍ നേടിയത്.
ഗുജറാത്തില്‍ ബി.ജെ.പിയ്ക്കാണ് മുന്‍തൂക്കമെങ്കിലും വോട്ട് വിഹിതത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. 2014 ല്‍ 59 ശതമാനം വോട്ടുകള്‍ നേടിയ ബി.ജെ.പി ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ 54 ശതമാനം വോട്ടുകള്‍ നേടും. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ ഗുജറാത്തില്‍ 42 ശതമാനം വോട്ടുകള്‍ നേടും. 2014 ല്‍ ഇവിടെ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 33 ശതമാനമായിരുന്നു. മറ്റുള്ള പാര്‍ട്ടികള്‍ 4 ശതമാനം വോട്ടുകള്‍ വരെ നേടും. 2014 ല്‍ ഇത് 8 ശതമാനമായിരുന്നു.
ബീഹാറില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. നാല് വര്‍ഷം മുന്‍പ് 51 ശതമാനമായിരുന്നത് ഈ വര്‍ഷം 60 ശതമാനമാകും. 2018 ല്‍ യു.പി.എ 34 ശതമാനം വോട്ടുകള്‍ നേടും. 2014 ല്‍ യു.പി.എ നേടിയത് 28 ശതമാനം വോട്ടുകളാണ്.
ഉത്തര്‍പ്രദേശില്‍ എന്‍.ഡി.എയുടെ ഇപ്പോഴത്തെ വോട്ട് വിഹിതം 35 ശതമാനമാണെന്ന് സര്‍വേ പറയുന്നു. 2014 ല്‍ 43 ശതമാനമായിരുന്നു എന്‍.ഡി.എയുടെ വോട്ട് വിഹിതം. യു.പി.എയുടെ വോട്ട് വിഹിതം 2014 ല്‍ 8 ശതമാനമായിരുന്നത് 2018 ല്‍ 12 ശതമാനമായി വര്‍ധിക്കും. മറ്റുള്ളവര്‍ 53 ശതമാനം വോട്ടുകള്‍ നേടും. 2014 ല്‍ മറ്റുള്ളവരുടെ വോട്ട് വിഹിതം 49 ശതമാനമായിരുന്നു.
അതേസമയം ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ എന്‍ഡിഎ മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് സര്‍വേ പറയുന്നു. 274 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ ഫലം. യുപിഎയ്ക്ക് 164 സീറ്റും മറ്റുള്ളവര്‍ക്ക് 105 സീറ്റ് വീതവുമാണു ലഭിക്കുക. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 336 സീറ്റാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ നേടിയത്.
സര്‍വെയില്‍ പങ്കെടുത്ത 47 ശതമാനം പറയുന്നത് 2019ല്‍ മോദി സര്‍ക്കാരിന് ഭരിക്കാന്‍ അവസരം ലഭിക്കില്ലെന്നാണ്. തൊഴിലില്ലായ്മ, വിലവര്‍ധന എന്നിവയാണ് വോട്ടര്‍മാരെ എന്‍ഡിഎ സര്‍ക്കാരിനു എതിരാക്കുന്നത്. നോട്ടുനിരോധനം, തൊഴിലില്ലായ്മ, ജിഎസ്ടി, ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍, വരുമാനത്തിലെ കുറവ് തുടങ്ങിയവയാണു സര്‍ക്കാരിനു വെല്ലുവിളി ഉയര്‍ത്തുന്നത്.
Post Your Comments