തിരുവനന്തപുരം: പത്തനംതിട്ട സ്വദേശി ജസ്ന മറിയം ജോസഫിന്റെ തിരോധാനം സംബന്ധിച്ച് ജസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് പറയുന്നത് ഇങ്ങനെ. തിരോധാനം സംബന്ധിച്ചുള്ള അന്വേഷണം എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഏല്‍പ്പിക്കണമെന്നാണ് അച്ഛന്‍ ജെയിംസ് ജോസഫിന്റെ ആവശ്യം. ജസ്നയെക്കുറിച്ചന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കണമെന്നാണ് ജെയിംസ് ജോസഫ് പറയുന്നത്. അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.
മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ ഇരുപതുകാരിയായ മകള്‍ ജസ്നയെ കാണാതായിട്ട് 64 ദിവസം പിന്നിടുകയാണ്. കഴിഞ്ഞ മാര്‍ച്ച് 22 ന് രാവിലെ പത്തുമണിയോടെയാണ് ജസ്നയെ കാണാതായത്. മുക്കൂട്ടുതറ ടൗണില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ജസ്നയെ കണ്ടവരുണ്ട്. എന്നാല്‍ പിന്നീടിതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
Post Your Comments