കാസര്‍കോട്: നിപ വൈറസ് പനിക്ക് പുറകെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും. കാസര്‍കോട്ട് അഞ്ചു പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട്, കാര്യോട്ടുചാല്‍, കടവത്തുമുണ്ട പ്രദേശങ്ങളിലുള്ള അഞ്ചു പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മഴക്കാലമായതോടെ ഡെങ്കിപ്പനിയും പടർന്നു പിടിക്കാനുള്ള സാധ്യതയുണ്ട്.
ALSO READ: കോട്ടയത്തെ നിപ്പാ വൈറസ്; പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതിങ്ങനെ
പ്രദേശത്ത് രോഗപ്രതിരോധ പ്രവര്‍ത്തനം അധികൃതർ കാര്യക്ഷമമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച മാത്രം 256 പേര്‍
വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തിനിറങ്ങും. വീടുകളിൽ വെള്ളം കെട്ടി നിൽക്കാനുള്ള അവസ്ഥ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Post Your Comments