കോഴിക്കോട്: നിപ വൈറസ് കാരണം വവ്വാലുകളാണെന്ന വാർത്തകൾ പ്രചരിച്ചതോടെ കേളത്തിലുള്ളവർ വവ്വാലുകളെ ഏറെ പേടിയോടെയാണ് നോക്കിക്കാണുന്നത്. ജനങ്ങൾ വവ്വാൽ ഭക്ഷിക്കാൻ സാധ്യതയുള്ള പഴങ്ങൾ പോലും വാങ്ങാതെയായി. എന്നാൽ കേരളത്തിൽ തന്നെ വവ്വാൽ ഇറച്ചി വിൽക്കുന്ന ഇടമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പാലക്കാടിന്റെ കിഴക്കന്‍മേഖലയിലാണ് സംഭവം. വവ്വാലിന്റെ വലുപ്പമനുസരിച്ച് ഒന്നിന് 100 മുതല്‍ 175 രൂപയ്ക്കുവരെയാണ് വില്‍പ്പന.
also read:നിപ: പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന് ജില്ലാ കലക്ടര്‍
മീനാക്ഷിപുരം, ചിറ്റൂര്‍ ഭാഗങ്ങളിലൊക്കെ വവ്വാലിറച്ചി കഴിക്കുന്നവരുണ്ട്. വന്മരങ്ങളില് കൂട്ടത്തോടെ ചേക്കേറുന്ന വവ്വാലുകള്‍ വൈകിട്ട് ഏഴുമണിയോടെയാണ് ഭക്ഷണം തേടിയിറങ്ങുക. പുലര്‍ച്ചെ അഞ്ചുമണിയോടെ തിരിച്ചെത്തും. കമ്പലത്തറയിൽ താഴത്തെപ്പുരക്കല് വീട്ടുവളപ്പിലെ മരങ്ങളില്‍ പതിനായിരക്കണക്കിന് വവ്വാലുകളുണ്ട്. എന്നാല്‍, ഈ പറമ്പില്‍ക്കയറി വവ്വാലുകളെ പിടിക്കാന്‍ വീട്ടുകാര്‍ അനുവദിക്കാറില്ല. മുപ്പത് വര്‍ഷത്തോളമായി ഇവിടെ വവ്വാല്ക്കൂട്ടമുണ്ട്.
വവ്വാലുകൾ തീറ്റതേടി പോയി മടങ്ങി വരുന്ന വഴികള്‍ കണ്ടെത്തി മരങ്ങള്‍ക്കിടയില്‍ ഉയരത്തില്‍ വലകെട്ടിയാണ് വവ്വാലുകളെ പിടിക്കുന്നത്. പുലര്‍ച്ചെ വലയില്‍ കുടുങ്ങുന്ന ഇവയെ നേരം വെളുക്കുന്നതിനു മുന്‍പുതന്നെ വല അഴിച്ച് താഴെയെത്തിക്കും. വലിയ എണ്ണത്തിന് മുക്കാല്‍ കിലോഗ്രാമിനടുത്ത് തൂക്കംവരും. ചിറകും തലയും അറുത്തുമാറ്റി തൊലിയുരിച്ചാണ് വില്‍പ്പന. പലസ്ഥലങ്ങളില്നിന്നും എല്ലാ വിഭാഗത്തിലുമുള്ള ആളുകള്‍ രഹസ്യമായി വവ്വാലിറച്ചി വാങ്ങാനെത്താറുണ്ട്.
Post Your Comments