കോയന്പത്തൂർ: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ നാലു മരണം. നാമക്കൽ ഈക്കൂട്ടൂർ ശക്തിവേലിന്റെ മകൻ നിഷാന്ത് (18), ബന്ധു നീലഗിരി പൈകാര വെങ്കിടാചലത്തിന്റെ മകൻ കൃപാകരൻ (20), ധർമപുരി പാപ്പിറെഡിപ്പടി ശ്രീനിവാസൻ (31), ഋഷി (11) എന്നിവരാണ് മരിച്ചത്.
കോയന്പത്തൂരിൽനിന്നും നാമക്കല്ലിലേക്ക് വരവേ അവിനാശിയിൽവെച്ച് നിർത്തിയിട്ട വാനിൽ ബൈക്കിടിച്ചാണ് ബൈക്ക് യാത്രികരായിരുന്ന നിഷാന്തും കൃപാകരനും മരിച്ചത്. പുതുക്കോട്ടെ ഗണേശൻ എന്നയാൾക്ക് അപകടത്തിൽ പരിക്കേറ്റു.
വാൻ നിയന്ത്രണംവിട്ട് മരത്തിലിടിച്ചാണ് ശ്രീനിവാസനും ഋഷിയും മരിച്ചത്. ധർമപുരിയിൽനിന്നും ഉൗട്ടിയിലേക്കു പോകുന്നതിനിടെ അന്നൂർ ജെ.ജെ.നഗറിലായിരുന്നു അപകടം. വാനിലുണ്ടായിരുന്ന പത്തുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
Also read ; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം
Post Your Comments