നിപ്പാ വൈറസ് പനി കേരളത്തില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ വ്യാജ പ്രചരണവുമായി എത്തുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി യുവഡോക്ടര്‍ രംഗത്ത്. പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെടുന്ന പഴങ്ങള്‍ കഴിക്കുന്ന മോഹനന്‍ വൈദ്യരുടെ വിഡിയോയ്ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതെക്കുറിച്ച് പ്രതികരണമെന്ന രീതിയിലാണ് ഡോ നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കിലെ കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്.
എന്നാല്‍ വ്യാജ വൈദ്യന്‍മാരെല്ലാം ചേര്‍ന്ന് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം പന്താടിക്കൊണ്ടിരിക്കുകയാണെന്നും ആളുകളുടെ ശ്രദ്ധകിട്ടാന്‍ വേണ്ടി മാത്രമാണ് ഇത്തരമൊരുപ്രചാരണം നടത്തുന്നതെന്നുമാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് പറയുന്നത്. മോഹനന്‍ വൈദ്യര്‍ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം 18,000ല്‍ അധികം ആളുകള്‍ ഷെയര്‍ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ക്കൂടിയാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Post Your Comments