Cinema

തനിക്ക് ‘മക്കൾ സെൽവൻ’ എന്ന പേര് വന്നതിന് പിന്നിലെ കഥ പങ്കുവെച്ച് വിജയ് സേതുപതി

പ്രേക്ഷകരുടെ പ്രിയ താരമാണ് വിജയ് സേതുപതി. ‘മക്കള്‍ സെല്‍വന്‍’ എന്ന പേരിലാണ് അദ്ദേഹം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. വിജയ് സേതുപതിക്ക് ഈ പേര് കിട്ടിയതിന് പി ന്നില്‍ വളരെ വ്യത്യസ്തമായൊരു കഥയാണുള്ളത്. അടുത്തിടെ നടന്ന ഒരു ആരാധകസംഗമത്തില്‍ വെച്ച് അദ്ദേഹം തന്നെ അത് വെളിപ്പെടുത്തുകയുണ്ടായി.

“ആണ്ടി പെട്ടി കനവു കാതു എന്ന ഗാനത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് സംഭവം. മറ്റുള്ളവര്‍ ലൊക്കേഷനിലെത്തും മുമ്പേ ഞാന്‍ അവിടെയെത്തിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ നല്ല മഞ്ഞള്‍ ചോറിന്റെ മണം വന്നു. അന്വേഷിച്ചപ്പോള്‍ അടുത്തുളള അമ്പലത്തില്‍ നിന്നാണെന്ന് മനസിലായി. ഞാന്‍ ഡ്രൈവറോട് കുറച്ചുവാങ്ങി വരാന്‍ പറഞ്ഞു. ഒരു പ്ലേറ്റില്‍ അവര്‍ അത് തന്നു വിട്ടു. അപ്പോഴാണ് ധര്‍മ്മദുരൈ സിനിമയുടെ സംവിധായകന്‍ സീനു രാമസ്വാമി അവിടെയെത്തിയത്. അദ്ദേഹത്തിനും കുറച്ച് ചോറ് നൽകി. ജോലിക്കാര്‍ക്കു കൂടി വേണമെന്നതിനാല്‍ ക്ഷേത്രത്തില്‍ നിന്ന് കുറച്ച് ചോറുകൂടി വാങ്ങാൻ താൻ പറയുകയുണ്ടായി. ഇതു കണ്ട സീനു തന്നെ ‘മക്കൾ സെൽവൻ എന്ന് വിളിക്കുകയായിരുന്നു. ഇത് വെറുമൊരു പേരല്ലെന്നും ഇത് നിന്നെ ശക്തിപ്പെടുത്തുമെന്നും സീനു അന്ന് പറഞ്ഞിരുന്നു. അതെല്ലാം പിന്നീട് സത്യമാണെന്ന് തെളിഞ്ഞു”- വിജയ് സേതുപതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button