CinemaLatest News

നഗ്നത മനോഹരം; ഞാന്‍ എല്ലാം ആസ്വദിച്ചു, എനിക്കതില്‍ ലജ്ജയില്ല; ഷെര്‍ലിന്‍

നടി ഷെര്‍ലിന്‍ ചോപ്ര കൂടുതല്‍ ശ്രദ്ധേയയാകുന്നത് ഗ്ലാമറസ് വേഷങ്ങളിലൂടെയാണ്. പരിധിവിട്ട ഗ്ലാമര്‍ വേഷങ്ങള്‍ ഒരു മടിയുമില്ലാതെ സ്വീകരിക്കുന്ന ഈ ഹൈദരബാദുകാരി ചില കാര്യങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ്.

‘പ്ലേ ബോയ്‌’ എന്ന അമേരിക്കന്‍മാഗസിനിലെ കവര്‍ഗേളായി പ്രത്യക്ഷപ്പെടുന്ന ആദ്യ ഇന്ത്യാക്കരിയാണ് ഷെര്‍ലിന്‍. അതിര് കടന്ന ഗ്ലാമറസ് ഫോട്ടോകള്‍ക്ക് വേണ്ടിയുള്ള ഷൂട്ടിനിടെ ടെന്‍ഷന്‍ അനുഭവപ്പെടാറുണ്ടോ? എന്ന ചോദ്യത്തിനായിരുന്നു ഷെര്‍ലിന്‍ മറുപടി നല്‍കിയത്.

ഒരിക്കലും അങ്ങനെയൊരു ടെന്‍ഷന്‍എനിക്കില്ല. ലജ്ജയുമില്ല, നമ്മളില്‍ ആരെങ്കിലും നഗ്നരായിട്ടല്ലാതെ ജനിക്കുന്നുണ്ടോ? ദൈവമേ ഞാന്‍ നഗ്നായിട്ടാണല്ലോ ജനിച്ചതെന്ന് പറഞ്ഞു ഡോക്ടര്‍മാരോടോ മാതാപിതാക്കളോടെ പറഞ്ഞു കരയാറുണ്ടോ?

കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ നഗ്നതയെക്കുറിച്ച് ആരും ബോധവാന്മാരായിരിക്കില്ലെന്നറിയാം. സമൂഹമാണ്‌ നമ്മളെ അത്തരം ബോധത്തിലേക്ക് എത്തിക്കുന്നത്. നല്ലതോ ചീത്തയോ എന്ന് നമ്മളെക്കൊണ്ട് തോന്നിപ്പിക്കുന്നത് ആ ബോധമാണ്. ഷൂട്ടിംഗ് സമയത്ത് എനിക്ക് ഒരു മടിയും തോന്നിയിട്ടില്ല. അന്ന് എടുത്ത ഫോട്ടോഗ്രാഫുകള്‍ മനോഹരമായിരുന്നു”.

shortlink

Post Your Comments


Back to top button