വാരണാസി: നാല് ആണ്‍മക്കള്‍ അമ്മയുടെ മൃതദേഹം സൂക്ഷിച്ചത് അഞ്ച് മാസം. 70 കാരിയായ സ്ത്രീ മരിച്ചത് ജനുവരിയിലാണ്. കെമിക്കലുകളും മറ്റും ഉപയോഗിച്ച് മൃതദേഹം കേടാകാതെ സൂക്ഷിക്കാനാണ് മക്കള്‍ ശ്രമിച്ചത്. അമ്മയുടെ പെന്‍ഷന്‍ തുക കൈപ്പറ്റാന്‍ വേണ്ടിയായിരുന്നു മക്കളുടെ ഈ നീക്കം.
വാരണാസിയിലെ കബീര്‍ നഗര്‍ പ്രദേശത്താണ് സംഭവം. 70കാരിയായ അമരാവതിദേവി എന്ന സ്ത്രീയാണ് ജനുവരിയില്‍ മരിച്ചത്. തുടര്‍ന്ന് ഇവരുടെ പെന്‍ഷനുവേണ്ടി മൃതദേഹം ന്‌ല് മക്കളും വീടിനുള്ളില്‍ സൂക്ഷിക്കുകയായിരുന്നു. അമരാവതിദേവിയുടെ ഭര്‍ത്താവ് മാസങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു, തുടര്‍ന്ന് 13000 രൂപ ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇത് മുടങ്ങാതിരിക്കാനാണ് അമ്മ മരിച്ച വിവരം മക്കള്‍ മറച്ചുവെച്ചത്.
also read: 30 വര്‍ഷത്തോളം മകള്‍ ഒളിപ്പിച്ച അമ്മയുടെ മൃതദേഹം പുറത്തെടുത്തു
പേര് വ്യക്തമാക്കാത്ത ഒരാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം കണ്ടെടുത്തു. അഞ്ച് ആണ്‍മക്കളും ഒരു മകളുമാണ് അമരാവതിദേവിക്ക് ഉണ്ടായിരുന്നത്. അഞ്ച് ആണ്‍മക്കളില്‍ രവി പ്രകാശ്, ലല്ലി പ്രകാശ്, ടിനു, ഗിരീഷ് എന്നിവരാണ് സംഭവത്തിന് പിന്നില്‍. ഇവര്‍ നാലു പേരും അമ്മയ്‌ക്കൊപ്പം വീട്ടിലാണ് കഴിഞ്ഞിരുന്നത്.
മകള്‍ വിജയ ലക്ഷ്മിയും അഞ്ചാം മകന്‍ ജ്യോതി പ്രകാശും വീട്ടില്‍ നിന്നും അകലെയാണ് കഴിഞ്ഞിരുന്നത്. അമരാവതിദേവി വീട്ടില്‍ വീണ് ബോധം പോയി കോമയിലാവുകയായിരുന്നെന്ന് മക്കളില്‍ ഒരാള്‍ പറഞ്ഞു.
ജനുവരിയില്‍ വീടിനുള്ളില്‍ വീണ് പരുക്ക് പറ്റിയ അമരാവതിദേവിയെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. നിലയില്‍ മാറ്റം ഉണ്ടാകാത്തതിനെ തുടര്‍ന്ന് മക്കള്‍ അമരാവതിദേവിയെ തിരികെ വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് ജനുവരി 13 മരിക്കുകയും ചെയ്‌തെന്ന് അയല്‍വാസി പറഞ്ഞു. എന്നാല്‍ മക്കളില്‍ ഒരാള്‍ അമരാവതിദേവിയുടെ കൈ അനങ്ങുന്നത് കണ്ടെന്നും അവര്‍ കോമയിലാണെന്ന് പറയുകയുമായിരുന്നെന്ന് അയല്‍വാസി പറഞ്ഞു.
Post Your Comments