KeralaLatest News

VIDEO: നിപാ വൈറസ്: മോഹനന്‍ വൈദ്യര്‍ മാപ്പ് ചോദിച്ചു

കൊച്ചി•നിപാ വൈറസിനെക്കുറിച്ചുള്ള വ്യാജ പ്രചാരണത്തില്‍ മാപ്പ് ചോദിച്ച് മോഹനന്‍ വൈദ്യര്‍ രംഗത്ത്. മോഹനന്‍ വൈദ്യര്‍ക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിനോടും പിണറായി സര്‍ക്കാരിനോടും വൈദ്യര്‍ മാപ്പപേക്ഷിച്ചത്.

ആരോഗ്യ വകുപ്പിനോടും പിണറായി സര്‍ക്കാരിനോടും മാപ്പു ചോദിക്കുന്നു. ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. ഭീകരമായ അന്തരീക്ഷം ഉണ്ടാകാതിരിക്കാനാണ് താന്‍ പറഞ്ഞത്. കൂടിയിരുന്ന് ആലോചിച്ച് നിപാ എന്ന് വലിയ വിപത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കാം. തന്‍റെ വാക്കില്‍ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും മോഹനന്‍ ലൈവ് വീഡിയോയില്‍ പറഞ്ഞു.

അസുഖ ബാധിതമായ സ്ഥലമായ പേരാമ്പ്രയിൽ നിന്ന് ശേഖരിച്ച താണെന്നും വവ്വാലുകൾ ഭാഗികമായി ഭക്ഷിച്ചതാണെന്നും എന്ന് അവകാശപ്പെടുന്ന കായ്ഫലങ്ങൾ കഴിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിലൂടെ മോഹനൻ പങ്കുവച്ചിരുന്നു. വവ്വാലുകൾ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങൾ കഴിച്ചാൽ വൈറസ് ബാധ ഉണ്ടാവില്ല. ആരോഗ്യ വകുപ്പാണ് നിപ്പാ വൈറസിന് കാരണമെന്നും മോഹനന്‍ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button