ബംഗളുരു: പ്രതിപക്ഷ നിരയിലെ പ്രമുഖരെല്ലാം പങ്കെടുത്ത പരിപാടിയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. സന്തോഷത്തിന്റെ വേദിയായി എല്ലാവരും കൊട്ടിപ്പാടിയ ചടങ്ങില്‍ ഒരാള്‍ മാത്രം അല്‍പ്പം കലിപ്പിലായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയാണ് തന്റെ അസന്തുഷ്ടി പ്രകടിപ്പിച്ചതിലൂടെ മാധ്യമശ്രദ്ധ നേടിയത്. ഇത്തരമൊരു ഇഷ്ടക്കേട് പ്രകടിപ്പിക്കാന്‍ കാരണമായ സംഭവമാണ് ഏറെ രസകരം.
ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി സത്യപ്രതിജ്ഞ നടക്കുന്ന വിധാന്‍ സൗധയിലേക്ക് അല്‍പ്പം നടക്കേണ്ടി വന്നു. വാഹനങ്ങള്‍ വന്ന് തടസം നേരിട്ടതിനാലാണ് ഇത്തരത്തില്‍ നടക്കേണ്ടി വന്നത്. വളരെ ചെറിയൊരു ദൂരം മാത്രമാണ് നടക്കേണ്ടി വന്നതും. എന്നാല്‍ അതിരൂക്ഷമായിട്ടാണ് മമത ഇതിനോട് പ്രതികരിച്ചത്. എഎന്‍ഐ പുറത്തു വിട്ട വീഡിയോയിലാണ് മമതയുടെ ഈ പ്രതികരണം ദൃശ്യമായത്.കര്‍ണാടക ഡിജിപി നീലമണി രാജുവിനോട് മമതാ ബാനര്‍ജി അതൃപ്തി പ്രകടിപ്പിക്കുന്ന വീഡിയോ കഴിഞ്ഞദിവസം തന്നെ പുറത്തുവന്നിരുന്നു.
ബംഗാള്‍ മുഖ്യമന്ത്രിക്ക് കര്‍ണാടക ഡിജിപിയെ ശാസിക്കാന്‍ എന്താണ് അധികാരം എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാകുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് മമതാ ബാനര്‍ജിയുടെ അതൃപ്തിക്കുള്ള വിശദീകരണം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. വിഐപി വാഹനങ്ങളുടെ നീണ്ടനിര ഗതാഗതക്കുരുക്കുണ്ടാക്കിയതിനാലാണ് അതിഥികളില്‍ പലര്‍ക്കും അങ്ങനെ നടന്നുവരേണ്ട സാഹചര്യമുണ്ടായത്.
മുഖ്യമന്ത്രി കുമാരസ്വാമിയെയും ജെഡിഎസ് നേതാവ് എച്ച്‌ഡി ദേവഗൗഡയെയും മമത പിന്നീട് അതൃപ്തി അറിയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. വേദിയിലെത്തിയിട്ടും ഏറെ അസ്വസ്ഥത പ്രകടിപ്പിച്ചാണ് മമത മറ്റുള്ളവരോട് സംസാരിക്കുന്നത്.
വീഡിയോ കാണാം :
Post Your Comments