കൊച്ചി ; ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ലെന്നും, കുടുംബ സ്വത്ത് പോലെ വീതിച്ചു നല്‍കാനുള്ളതല്ലെന്നും ജസ്റ്റിസ് കെമാൽ പാഷ. യാത്രയയപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജഡ്ജിമാരുടെ ബന്ധുക്കളാണ് കൊളീജിയം നിര്‍ദ്ദേശിച്ച പട്ടികയിലുള്ളത്. നിര്‍ദ്ദേശിച്ച പല പേരും അതിന് യോഗ്യരായവരല്ലെന്നും സമകാലിക സംഭവങ്ങൾ ജുഡീഷ്യരെയുടെ അന്തസ്സ് കളഞ്ഞുവെന്നും കെമാൽ പാഷ പറയുകയുണ്ടായി.
വിരമിച്ചതിനു ശേഷം സർക്കാർ നൽകുന്ന പദവികൾ ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതം. തല ഉയർത്തി പിടിച്ചാണ് താൻ വിരമിക്കുന്നത് 100 ശതമാനം നീതി നടപ്പാക്കാൻ പറ്റി എന്നാണ് വിശ്വസിക്കുന്നത്. വിധിന്യായങ്ങൾ സ്വാധീനിക്കാൻ ജുഡീഷ്യറിക്ക് പുറത്ത് ബാഹ്യ ശക്തികൾ ഉണ്ടെന്നും അത് ഇനിയും ഉണ്ടാകുമെന്നും കെമാൽ പാഷ പറഞ്ഞു.
Also read ; മോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് രാഹുല്‍
Post Your Comments