India

ആശുപത്രിയില്‍ വന്‍ തീപിടുത്തം

ആശുപത്രിയില്‍ തീപിടുത്തം. വന്‍ തീപിടുത്തം ഉണ്ടായത് രാജ്യതലസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ്. വസുന്ധരഎന്‍ക്ലേവിലുള്ള ധരംശില നാരായണ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല.

20ല്‍ അധികം അഗ്നിശമന സേന യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ആശുപത്രിയിലെ പ്രധാന ബ്ലോക്കും രോഗികളും നഴ്‌സുമാരുമെല്ലാം സുരക്ഷിതരാണെന്നാണ് വിവരം. അതേസമയം തീ പടരാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.

shortlink

Post Your Comments


Back to top button