Kerala

നിപ്പ വൈറസിന് പ്രതിരോധം പവിഴമല്ലിയോ ? വാട്‌സ് ആപ്പില്‍ പ്രചരിയ്ക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്

തിരുവനന്തപുരം : നിപ്പ വൈറസിന് പ്രതിരോധം പവിഴമല്ലിയോ? വാട്‌സ് ആപ്പില്‍ പ്രചരിയ്ക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്.

ആറ് പവിഴമല്ലി ഇല 200 മില്ലി വെള്ളത്തില്‍ തിളപ്പിച്ച് പകുതിയാക്കി കുരുമുളക് പൊടിയും ചെറുനാരങ്ങ നീരും ചേര്‍ത്ത് നിത്യവും നാല് നേരം കഴിക്കുന്നത് നിപ്പ വൈറസ് ബാധയ്ക്ക് ശമനമാകും എന്നായിരുന്നു സന്ദേശം. ഒപ്പം അയ്യായിരം വര്‍ഷം മുന്‍പ് ആചാര്യന്മാര്‍ കണ്ടുപിടിച്ച മരുന്നാണെന്ന പ്രചാരണവും നടക്കുന്നുണ്ട്. എന്നാല്‍ പ്രമുഖ ആയുര്‍വേദ വിദഗ്ധര്‍ പറയുന്നതിങ്ങനെ.

പവിഴമല്ലിയുടെ നിപ്പ പ്രതിരോധത്തെ സംബന്ധിച്ച് ഇതുവരെ പഠനമൊന്നും ആയുര്‍വേദത്തില്‍ നടന്നിട്ടില്ല. ഈ പ്രചാരണങ്ങള്‍ തികച്ചും വാസ്തവ വിരുദ്ധമാണ്. ഇത്തരം സന്ദേശങ്ങള്‍ക്ക് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും ആയുര്‍വേദ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം പ്രചാരണം വിശ്വസിച്ച് അതിന് പിറകെ പോകാതെ രോഗം കണ്ടെത്തിയാലുടനെ വൈദ്യ സഹായം തേടുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു. മാത്രമല്ല, കൃത്യമായ പ്രതിരോധമാര്‍ഗങ്ങളും മുന്‍കരുതലുകളും സ്വീകരിക്കണമെന്നും ആയുര്‍വേദ ചികിത്സാ രംഗത്തെ പ്രമുഖര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button