Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Gulf

യുഇയില്‍ നാശം വിതയ്ക്കാന്‍ മെക്കുനു എത്തുന്നു, യെമന്‍ തകര്‍ത്ത് മഹാദുരന്തം ഒമാനിലേക്ക്

ദുബായ്: നാശം വിതയ്ക്കാനായി മെക്കുനു ചുഴലിക്കാറ്റ് യുഎഇയിലേക്ക് നീങ്ങുകയാണ്. കനത്ത മഴയും കാറ്റും യെമനില്‍ നാശം വിതച്ചുകഴിഞ്ഞു. യെമന്‍ വെള്ളത്തിനടിയിലായതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്. ഇവിടുന്ന് നേരെ ഒമാനിലേക്കാണ് മെക്കുനു നീങ്ങുന്നത്.

വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കാറ്റ് ഒമാന്‍ തീരത്തെത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

#سقطرى قبل ساعات من الان #سقطرى_منكوبة #المكلا #اعصار #ميغ

A post shared by صالح بن سعيد باعيسى (@baessa19961) on

മുന്‍കരുതലുകള്‍ സംബന്ധിച്ച് നാഷനല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് അടിയന്തര യോഗം ചേര്‍ന്നു. മെക്കുനു കൊടുങ്കാറ്റിനെ നേരിടാനുള്ള മുഴുവന്‍ സന്നാഹങ്ങളും ഒരുക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ ഭക്ഷ്യ വസ്തുക്കള്‍, മെഡിക്കല്‍ വസ്തുക്കള്‍ എന്നിവ ഉറപ്പുവരുത്തും.

മണിക്കൂറില്‍ 120 മുതല്‍ 139 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button