ലഖ്നൗ : യു.പി മദ്രസകളില്‍ ഇനി എന്‍.സി.ഇ.ആര്.ടിയുടെ ടെക്സ്റ്റ് ബുക്കുകള്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം അംഗീകരിച്ചത്. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനം നേടാനാവുമെന്നും സർക്കാർ അറിയിച്ചു. കുട്ടികൾക്ക് എന്‍.സി.ഇ.ആര്.ടിയുടെ ഹിന്ദി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷാ പുസ്തകങ്ങളാണ് മദ്റസയിലേക്കായി അവതരിപ്പിക്കുന്നത്.
എന്‍.സി.ഇ.ആര്.ടി പാഠ്യപദ്ധതി പിന്തുടരാനും ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കണമെന്ന് മദ്രസകളോട് നേരത്തെ തന്നെ സർക്കാർ ആവശ്യപ്പെട്ടിരുന്നതായി വാർത്തകൾ വന്നിരുന്നു.
Post Your Comments