തിരുവനന്തപുരം•കേരളത്തില്‍ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് യു.എ.ഇ മുന്നറിയിപ്പ് നല്‍കിയത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ പഴ വവ്വാലുകളില്‍ നിപ്പാ വൈറസ് ബാധയുണ്ടായിരിക്കുന്നതിനാല്‍ ഇവിടേക്ക് യാത്ര ചെയ്യുന്ന യു.എ.ഇ പൗരന്മാര്‍ തങ്ങളുടെ സുരക്ഷയ്ക്കായി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട ഇന്ത്യന്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കേരളത്തിന്റെയും ദക്ഷിണേന്ത്യയുടെയും യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ മുന്നറിയിപ്പ് നല്‍കി.
അടിയന്തര ഘട്ടങ്ങളില്‍ പൗരന്മാര്‍ക്ക് 00919087777737 എന്ന നമ്പരില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയോ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ കോള്‍ സെന്ററില്‍ (80044444) ബന്ധപ്പെട്ട് തവാജുദി സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
Post Your Comments