കോഴിക്കോട്: കേരളക്കരയെ ആശങ്കയിലാഴ്ത്തി പടര്‍ന്നു പിടിക്കുന്ന നിപ്പാ വൈറസിനെ തുടര്‍ന്ന് രണ്ടുപേര്‍ കൂടി ആശുപത്രിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയിരിക്കുന്നത്. നേരത്തെ നിപ്പാ വൈറസ് സ്ഥിതീകരിച്ച പാലാഴി സ്വദേശിയുടെ ബന്ധുക്കളാണ് ഇപ്പോള്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയിരിക്കുന്നത്.
ഇതുവരെ 12 പേരാണ് വൈറസ് ബാധിച്ച് മരിച്ചിരിക്കുന്നത്. കോഴിക്കോട് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന വൈറസ് ഇപ്പോള്‍ മറ്റ് ജില്ലകളിലും സ്ഥിതീകരിച്ചിരിക്കുകയാണ്. തൃശൂര്‍ ഒരാളില്‍ വൈറസ് സ്ഥിരീകരിച്ചതായാണ് വിവരം. കൊച്ചിയില്‍ കോഴിക്കോട് സ്വദേശി വൈറസ് പിടിപെട്ട് ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിപ്പ വൈറസിനെ തുടര്‍ന്ന് ചികിത്സയിലുള്ള മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. വവ്വാലുകളാണ് വൈറസ് പടര്‍ത്തുന്നത് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ഇതുവരെ സ്ഥിതീകരണങ്ങളൊന്നും വന്നിട്ടില്ല. വായുവിലൂടെയും നിപ്പാ വൈറസ് പടര്‍ന്നു പിടിക്കുന്നതിനാല്‍ മുന്നറിയിപ്പും ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments