ന്യൂഡല്‍ഹി: ഭീകരസംഘടനകള്‍ക്ക് മാത്രമായി ആര്‍ക്കും ചോര്‍ത്താന്‍ കഴിയാത്ത പ്രത്യേക മൊബൈല്‍ ഫോണ്‍ സംവിധാനം ഉണ്ടെന്നുള്ള വെളിപ്പെടുത്തലുമായി ലഷ്‌കര്‍ ഭീകരന്‍. ഹാഫിസ് സയീദിന്റെ ലഷ്‌കര്‍ ഇ തോയ്ബ ഭീകരസംഘടനയുടെ വിദ്യാര്‍ഥി സംഘടനയില്‍ പെട്ട ഇരുപത് വയസ്സുകാരന്‍ സയ്ബുള്ളയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കുപ്‌വാരയിലെ താമസ സ്ഥലത്ത് നിന്നും ഏപ്രില്‍ ഏഴിനാണ് ഇയാളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ലഷ്‌കര്‍ ഇ തോയ്ബയും അതിന്റെ മാതൃസംഘടനായ ജമാഅത്ത്-ഉദ്-ദവയും സംയുക്തമായി മുസാഫര്‍ബാദിലെ മസ്‌കാര്‍ കൈബാര്‍ ഭാഗത്ത് പ്രത്യേക അണ്ടര്‍ഗ്രൗണ്ട് പരിശീലനം നടത്തിയെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പറയുകയുണ്ടായി.
Read Also:വീണ്ടും പാക് ഷെല്ലാക്രമണം ; ഒരാൾ മരിച്ചു
അല്‍ മുഹമ്മദീയ സ്റ്റുഡന്റ്‌സ്(എഎംഎസ്) സംഘടനയാണ് മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചത്. പ്രത്യേക ചിപ്പിന്റെ സഹായത്തിലാവും മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ഫോണിലേക്കിടുമ്പോൾ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ സഹായമില്ലാതെ തന്നെ മറ്റ് ഭീകരരുമായി ആശയവിനിമയം നടത്താൻ കഴിയും. പോലീസ് പിടികൂടിയാല്‍ ഫോണ്‍ സ്വയം പ്രവര്‍ത്തന രഹിതമാവുകയും ചെയ്യും.
Post Your Comments