Latest NewsGulf

ആരോഗ്യമേഖലയിൽ നിർണായക പദ്ധതിയുമായി ഷാർജ

യുഎഇയുടെ ആതുരസേവന രംഗത്തിനു ഉണർവേകുന്ന  നിർണായക പ്രഖ്യാപനവുമായി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ്ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്‌).  ലോകോത്തര നിലവാരത്തിലുള്ള  കൊറിയൻ ആശുപത്രിയാണ് പുതുതായിപ്രഖ്യാപിക്കപ്പെട്ടത്. ആരോഗ്യ രംഗത്തെ ഏറ്റവും നൂതന ചികിത്സാ രീതികളും സംവിധാനങ്ങളുമുള്ള യുഎഇയിലെ തന്നെആദ്യത്തെ കൊറിയൻ ആശുപത്രിയാണ്  ഷാർജയിൽ ഒരുങ്ങുന്നത്.

Sharjah 02

സൗത്ത് കൊറിയയുടെ  ആരോഗ്യ മേഖലയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഹൈവോൻ മെഡിക്കൽ ഫൗണ്ടേഷൻസീജോങ് ജനറൽ ആശുപത്രി, ആർഇഐ ഹോൾഡിങ് ഗ്രൂപ് എന്നിവരുമായി ചേർന്നാണ് പുതിയ പദ്ധതി. ഇത് സംബന്ധിച്ചധാരണ പത്രത്തിൽ ശുറൂഖ്‌ ഒപ്പുവെച്ചു. സൗത്ത് കൊറിയയുടെ തലസ്ഥാനമായ സോളിൽ  വെച്ച് നടന്ന ചടങ്ങിൽ ശുറൂഖ്‌ചെയർമാൻ മർവാൻ ജാസ്സിം അൽ സർക്കാൽ, ആർഇഐ ഹോൾഡിങ് ഗ്രൂപ് മേധാവി സൂൻ ബോങ് ഹോങ്, ഹൈവോൻമെഡിക്കൽ ഫൗണ്ടേഷൻ ചെയർമാൻ ജിൻസിൻ പാർക്ക്  എന്നിവർ പങ്കെടുത്തു.

യുഎഇയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭം ശുറൂഖിന്റെ നേതൃത്വത്തിൽ ഒരുക്കാനായതിൽ ഏറെഅഭിമാനമുണ്ട്. ഷാർജയുടെ നിക്ഷേപ സൗഹൃദ  അന്തരീക്ഷത്തിന്  ആവേശം പകരുന്നതാണു ആരോഗ്യമേഖലയിലെഇത്തരം കൂട്ടായ്മകൾ. ജനങ്ങളുടെ ജീവിതത്തിനും ആരോഗ്യസംരക്ഷണത്തിനും ഏറ്റവും മികച്ച സൗകര്യം ഒരുക്കാൻ ഈമേഖലയിൽ മുന്നിട്ടു നിൽക്കുന്ന ഇവർക്കാവും. ആതുരസേവന രംഗത്തെ മികവിനോടൊപ്പം മെഡിക്കൽ ടൂറിസത്തിന്റെ പുതിയ ഒരു അധ്യായം കൂടിയാണിത്- ശുറൂഖ്‌ ചെയർമാൻ മർവാൻ ജാസിം അൽ സർക്കാൽ പറഞ്ഞു.

വൈദ്യശാസ്ത്രത്തിൽ ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാവും ഷാർജയിലെ ഈ കൊറിയൻ ആശുപത്രിയിൽഒരുങ്ങുകയെന്നു ഹൈവോൻ മെഡിക്കൽ ഫൗണ്ടേഷൻ മേധാവി ജിൻസിൻ പാർക്ക് പറഞ്ഞു. ഹൃദ്രോഗ പരിചരണത്തിനുപ്രത്യേക ഊന്നൽ നൽകി കൊണ്ടായിരിക്കും ആശുപത്രിയുടെ പ്രവർത്തനം. ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും സമന്വയിക്കുന്ന ആശുപത്രി, മേഖലയിലെ ആതുരസേവന സൗകര്യങ്ങളെ  പുതിയ  തലത്തിലേക്ക്ഉയർത്തും.  യുഎഇയോടൊപ്പം സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ തുടങ്ങി മറ്റു അറബ് രാജ്യങ്ങളിൽ നിന്നുള്ളവർക്കുംപദ്ധതിയുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനാവും.

കാൻസർ, ഹൃദയസംബന്ധിയായ അസുഖങ്ങൾ, ട്രാൻസ്‌പ്ലാന്റ് തുടങ്ങി വിവിധ ചികിത്സകൾ  തേടി വർഷം തോറും നിരവധിപേരാണ് യുഎഇയിൽ നിന്നും മറ്റു സമീപ രാജ്യങ്ങളിൽ നിന്നും സൗത്ത് കൊറിയയിലേക്ക് എത്തുന്നത്. കഴിഞ്ഞ 36വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സീജോങ് ജനറൽ ആശുപത്രിയിൽ മുപ്പത്തൊന്നായിരത്തിലേറെ ഓപ്പൺ ഹാർട്ട്ശസ്ത്രക്രിയകൾ വിജയകരമായി നടന്നിട്ടുണ്ട്. ആഞ്ചിയോഗ്രാം ചികിത്സക്കായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർആശ്രയിക്കുന്ന ആശുപത്രിയാണിത്.

ആധുനിക വൈദ്യശാസ്ത്ര  രംഗത്ത് ഏറെ ആശ്രയിക്കപ്പെടുന്ന  സൗത്ത് കൊറിയൻ സാങ്കേതിക സംവിധാനങ്ങളുംരീതികളും പശ്ചിമേഷ്യയിലേക്ക് കടന്നു വരുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവരും നോക്കിക്കാണുന്നത്. ലോക തലത്തിൽ പ്രശസ്തമായ സീജോങ് ജനറൽ ആശുപത്രി പോലൊരു സ്ഥാപനം കടന്നുവരുന്നതിലൂടെ മേഖലയിലെ മെഡിക്കൽ ടൂറിസം രംഗവും ഏറെ ഉണർവിലേക്കെത്തും. ഡോക്ടർമാർ. നഴ്സിംഗ്, സപ്പോർട്ട്സ്റ്റാഫ് തുടങ്ങി  നിരവധി തൊഴിലവസരങ്ങൾ  സൃഷ്ടിക്കപ്പെടുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളപ്രവാസികൾക്കും ഏറെ ഗുണകരമാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button