കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്തതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. നിപ്പ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ സഹായ ധനം പ്രഖ്യാപിച്ചത്. തനിക്കൊരു സര്‍ക്കാര്‍ ജോലിയെന്നത് ലിനിയുടെ വലിയ സ്വപ്നമായിരുന്നെന്നും സജീഷ് പറഞ്ഞു.
സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും സജീഷ് പറഞ്ഞു. നിപ്പ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കാനും തീരുമാനമായിട്ടുണ്ട്. കേരളത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ ഭര്‍ത്താവ് സജീഷിന് ജോലി നല്‍കാനുള്ള തീരുമാനവും തിങ്കളാഴ്ച്ച വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു.
Post Your Comments